നമ്മുടെ വയ്യാറ്റുപുഴ /Nammude Vayyattupuzha

  • Home
  • നമ്മുടെ വയ്യാറ്റുപുഴ /Nammude Vayyattupuzha

നമ്മുടെ വയ്യാറ്റുപുഴ /Nammude Vayyattupuzha നമ്മുടെ നാട്ടിലെ വാർത്തകളും വിശേഷങ്ങളും

28/06/2024

കാഞ്ഞിരപ്പള്ളിയിൽ നിന്നും 51 വയസ്സുള്ള ലളിത ബാബുവിനെ കാണ്മാനില്ല രാവിലെ ആശുപത്രിയിലേക്ക് പോയ ഇവരെ പിന്നീട് ആരും കണ്ടില്ല എന്നാണ് പരാതി

27/06/2024
നടൻ സിദ്ധിക്കിന്റെ മകൻ റാഷിൻ അന്തരിച്ചു.  പ്രണാമം
27/06/2024

നടൻ സിദ്ധിക്കിന്റെ മകൻ റാഷിൻ അന്തരിച്ചു. പ്രണാമം

പത്തനംതിട്ടയിൽ ഉടൻ വരുന്നു കെ എഫ് സി. പണികൾ പുരോഗമിക്കുന്നു. 🍟🍗📌 Opp. Just Bake , Ring road, Nr. Anchakkala Jn. Pathanam...
27/06/2024

പത്തനംതിട്ടയിൽ ഉടൻ വരുന്നു കെ എഫ് സി. പണികൾ പുരോഗമിക്കുന്നു. 🍟🍗

📌 Opp. Just Bake , Ring road, Nr. Anchakkala Jn. Pathanamthitta

27/06/2024

കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം
ഓറഞ്ച് അലർട്ട്: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ (മണിമല നദി) കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
മഞ്ഞ അലർട്ട് : തിരുവനന്തപുരം ജില്ലയിലെ വെള്ളൈക്കടവ് സ്റ്റേഷൻ (കരമന നദി), പത്തനംതിട്ട ജില്ലയിലെ മടമൺ സ്റ്റേഷൻ (പമ്പ നദി), തുംപമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലക്കയാർ സ്റ്റേഷൻ (മണിമല നദി) , ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി), തൃശൂർ ജില്ലയിലെ കൊണ്ടാഴി സ്റ്റേഷൻ (ഗായത്രി നദി) എന്നിവിടങ്ങളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.

ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

27/06/2024

അഞ്ചൽ കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും ടെമ്പോയും കൂട്ടിയിടിച്ച് അപകടം..
ടെമ്പോ ഡ്രൈവർ വെളിയം സ്വദേശി ഷിബു മരണപ്പെട്ടു.
നിരവധി പേർക്ക് പരിക്ക്.
മല്ലപ്പള്ളി തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.

26/06/2024

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27) അവധി

പത്തനംതിട്ട ജില്ലയിൽ രണ്ടുദിവസമായി ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണൻ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
26/06/2024

പത്തനംതിട്ട, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

26/06/2024

പത്തനംതിട്ട ജില്ലയില്‍ 2024 ജൂണ്‍ 26 മുതല്‍‍ ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി 7.00 മുതൽ രാവിലെ 6.00 വരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ് ,ട്രക്കിംഗ് എന്നിവയും എല്ലാ ക്വാറികളുടെയും പ്രവർത്തനവും, മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നു

നമ്മുടെ വയ്യാറ്റുപുഴ /Nammude Vayyattupuzha

വൈദ്യുതി മുടങ്ങുംചിറ്റാര്‍: കക്കാട് സബ്സ്റ്റേഷനില്‍ പ്രതിമാസ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 27 ന് (വ്യാഴം) രാവിലെ എട്ടു...
26/06/2024

വൈദ്യുതി മുടങ്ങും
ചിറ്റാര്‍: കക്കാട് സബ്സ്റ്റേഷനില്‍ പ്രതിമാസ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 27 ന് (വ്യാഴം) രാവിലെ എട്ടു മുതല്‍ വൈകിട്ട് 5 വരെ സബ്സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി ബന്ധം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു

നമ്മുടെ വയ്യാറ്റുപുഴ /Nammude Vayyattupuzha

26/06/2024

😍നമ്മുടെ വയ്യാറ്റുപുഴയിലെ മൺപിലാവ് വെള്ളച്ചാട്ടം

നമ്മുടെ വയ്യാറ്റുപുഴ /Nammude Vayyattupuzha #വയ്യാറ്റുപുഴ #ചിറ്റാർ Pathanamthitta

26/06/2024

Anupama Sneha Chaithanyame I Angela Sajeev Sharjah

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സം...
25/06/2024

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്.വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത്.
ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്.
കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.
ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി (1077 എന്ന നമ്പറില്‍) മുന്‍കൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അവര്‍ ആവശ്യപ്പെടുന്ന മുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതുമാണ്.
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.
കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെ എസ് ഇ ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.
പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.
കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക.
നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തി വച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.
http://mausamimd.gov.in/thiruvananthapuram/ എന്ന വെബ്‌സൈറ്റില്‍ കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുക

25/06/2024

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന ( എന്‍ ഡി ആര്‍ എഫ് ) പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്നു. ടീം കമാണ്ടര്‍ വൈ. പ്രതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ് ആരക്കോണം നാലാം ബറ്റാലിയനിലെ അംഗങ്ങളാണ് തിരുവല്ലയില്‍ എത്തിച്ചേര്‍ന്നത്.
കഴിഞ്ഞ കാലഘട്ടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി പെരിങ്ങര, കടപ്ര, നിരണം വില്ലേജുകളിലെ വെള്ളപ്പൊക്ക സാധ്യതാ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
തിരുവല്ലയിലുള്ള ഡി.റ്റി.പി.സി. സത്രം കോംപ്ലക്സാണ് സംഘത്തിന്റെ ബേസ് ക്യാമ്പ്.

നമ്മുടെ വയ്യാറ്റുപുഴ /Nammude Vayyattupuzha

ഉദ്യോഗസ്ഥര്‍ ഹാജരാകണംജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍  വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊ...
25/06/2024

ഉദ്യോഗസ്ഥര്‍ ഹാജരാകണം
ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

നോൾട്ട കൃസ്തുമസ് ന്യൂഇയർ പ്രമോഷൻ്റെ ഭാഗമായി നറുക്കടുപ്പിലൂടെ ഒന്നാം സമ്മാനംലഭിച്ച കാർ ഇന്നലെ വൈകിട്ട് 4 മണിക്ക് വാളിപ്ലാ...
25/06/2024

നോൾട്ട കൃസ്തുമസ് ന്യൂഇയർ പ്രമോഷൻ്റെ ഭാഗമായി നറുക്കടുപ്പിലൂടെ ഒന്നാം സമ്മാനംലഭിച്ച കാർ ഇന്നലെ വൈകിട്ട് 4 മണിക്ക് വാളിപ്ലാക്കൽ സൂപ്പർമാർക്കറ്റിൻ്റെ മുന്നിൽ നടന്ന ചടങ്ങിൽ വാളിപ്ലക്കാൽ സൂപ്പർമാർക്കറ്റ് മനേജിങ്ങ് ഡയറക്ടർമാരായ ശ്രീ സാമുവേൽ, ജീൻറ്റോ സാമുവൽ, ശ്രീമതി: രജി സാമുവേൽ, ജോജീനാജീൻറ്റോ എന്നിവർ ചേർന്ന് താക്കോൽ വിജയിക്ക് സമ്മാനിച്ചു.

പാപ്പനംകോട് കൈമനം സ്വദേശിയായ ദീപുവിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്
25/06/2024

പാപ്പനംകോട് കൈമനം സ്വദേശിയായ ദീപുവിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

25/06/2024

പുഴുക്കും കാന്താരീ മുളകും ഉണക്ക മീനും...ആഹാ കണ്ടിട്ട് തന്നെ വായിൽ കപ്പലോടുന്നു

ശക്തമായ കാറ്റിലും മഴയിലും കല്ലറക്കടവിലെ വിവിധ പ്രദേശത്ത് മരങ്ങൾ റോഡിൽ കടപുഴകിയത് നീക്കം ചെയ്യാൻ ഫയർ ഫോഴ്സി നേപ്പം. സഹപ്ര...
24/06/2024

ശക്തമായ കാറ്റിലും മഴയിലും കല്ലറക്കടവിലെ വിവിധ പ്രദേശത്ത് മരങ്ങൾ റോഡിൽ കടപുഴകിയത് നീക്കം ചെയ്യാൻ ഫയർ ഫോഴ്സി നേപ്പം. സഹപ്രവർത്തകരും..

പുതിയ വന്ദേഭാരത് സര്‍വീസുമായി റെയില്‍വേ, എട്ട് മണിക്കൂര്‍ കൊണ്ട് ബംഗളൂരുവിലെത്താം.Detailed story in first comment...    ...
24/06/2024

പുതിയ വന്ദേഭാരത് സര്‍വീസുമായി റെയില്‍വേ, എട്ട് മണിക്കൂര്‍ കൊണ്ട് ബംഗളൂരുവിലെത്താം.
Detailed story in first comment...

പത്തനംതിട്ടയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആഘോഷം ഫാഷന്‍ സ്റ്റോറിലേക്ക് ഊര്‍ജ്ജസ്വലരായ ഉദ്യോഗാര്‍ത്ഥികളെ വിവിധ ജോബ്...
24/06/2024

പത്തനംതിട്ടയില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആഘോഷം ഫാഷന്‍ സ്റ്റോറിലേക്ക് ഊര്‍ജ്ജസ്വലരായ ഉദ്യോഗാര്‍ത്ഥികളെ വിവിധ ജോബ് വേക്കന്‍സികളിലേക്ക് ആവശ്യമുണ്ട്. മികച്ച ശമ്പളത്തോടൊപ്പം താമസവു ഭക്ഷണവും ലഭ്യമാണ്. പരിചയസമ്പന്നര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

📢 𝐉𝐨𝐛 𝐎𝐩𝐞𝐧𝐢𝐧𝐠𝐬:

𝐇𝐑 𝐌𝐚𝐧𝐚𝐠𝐞𝐫
𝐀𝐜𝐜𝐨𝐮𝐧𝐭𝐬 𝐇𝐞𝐚𝐝
𝐅𝐥𝐨𝐨𝐫 𝐌𝐚𝐧𝐚𝐠𝐞𝐫
𝐈𝐧𝐯𝐞𝐧𝐭𝐨𝐫𝐲 𝐌𝐚𝐧𝐚𝐠𝐞𝐫
𝐈𝐧𝐯𝐞𝐧𝐭𝐨𝐫𝐲 𝐀𝐬𝐬𝐢𝐬𝐭𝐚𝐧𝐭
𝐌𝐚𝐫𝐤𝐞𝐭𝐢𝐧𝐠 𝐄𝐱𝐞𝐜𝐮𝐭𝐢𝐯𝐞
𝐒𝐚𝐥𝐞𝐬 𝐒𝐮𝐩𝐞𝐫𝐯𝐢𝐬𝐨𝐫
𝐒𝐚𝐥𝐞𝐬 𝐄𝐱𝐞𝐜𝐮𝐭𝐢𝐯𝐞𝐬
𝐒𝐚𝐥𝐞𝐬 𝐓𝐫𝐚𝐢𝐧𝐞𝐞
𝐂𝐮𝐬𝐭𝐨𝐦𝐞𝐫 𝐑𝐞𝐥𝐚𝐭𝐢𝐨𝐧 𝐄𝐱𝐞𝐜𝐮𝐭𝐢𝐯𝐞
𝐅𝐥𝐨𝐨𝐫 𝐇𝐨𝐬𝐭𝐞𝐬𝐬
𝐓𝐞𝐥𝐞-𝐜𝐚𝐥𝐥𝐞𝐫
𝐂𝐚𝐬𝐡𝐢𝐞𝐫
𝐁𝐢𝐥𝐥𝐢𝐧𝐠 𝐄𝐱𝐞𝐜𝐮𝐭𝐢𝐯𝐞
𝐏𝐚𝐜𝐤𝐢𝐧𝐠 𝐚𝐧𝐝 𝐃𝐞𝐥𝐢𝐯𝐞𝐫𝐲
𝐅𝐚𝐬𝐡𝐢𝐨𝐧 𝐃𝐞𝐬𝐢𝐠𝐧𝐞𝐫
𝐓𝐚𝐢𝐥𝐨𝐫
𝐕𝐢𝐬𝐮𝐚𝐥 𝐌𝐞𝐫𝐜𝐡𝐚𝐧𝐝𝐢𝐬𝐞𝐫
𝐇𝐨𝐮𝐬𝐞𝐤𝐞𝐞𝐩𝐢𝐧𝐠 𝐒𝐭𝐚𝐟𝐟
𝐖𝐚𝐫𝐝𝐞𝐧
𝐒𝐞𝐜𝐮𝐫𝐢𝐭𝐲
𝐄𝐥𝐞𝐜𝐭𝐫𝐢𝐜𝐢𝐚𝐧
𝐃𝐫𝐢𝐯𝐞𝐫

For more details Call: +𝟗𝟏 𝟖𝟖𝟗𝟏𝟑𝟗𝟓𝟎𝟏𝟗
or WhatsApp: 088913 95019
Send your CV to: 𝐯𝐚𝐜𝐚𝐧𝐜𝐲𝐡𝐫𝐩𝐭𝐚@𝐠𝐦𝐚𝐢𝐥.𝐜𝐨𝐦

📍 St. Peter's Junction

പെരുനാട്  പല ഭാഗത്തും കാറ്റിൽ മരം വീണു
24/06/2024

പെരുനാട് പല ഭാഗത്തും കാറ്റിൽ മരം വീണു

സീതത്തോട് ഗുരുനാഥൻ മണ്ണിൽ വീടിനുമുകളിലേക്ക് കൂറ്റൻ ഈട്ടി മരം കടപുഴകിവീണു വീട് പൂർണമായി തകർന്നു ഗൃഹ നാഥൻ പരിക്കുകളോടെ രക്...
24/06/2024

സീതത്തോട് ഗുരുനാഥൻ മണ്ണിൽ വീടിനുമുകളിലേക്ക് കൂറ്റൻ ഈട്ടി മരം കടപുഴകിവീണു വീട് പൂർണമായി തകർന്നു ഗൃഹ നാഥൻ പരിക്കുകളോടെ രക്ഷപ്പെട്ടു

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു.കാർ യാത്രക്കാരിൽ ഒരാൾക്ക് ജീവഹാനി സംഭവിച്ചിട്...
24/06/2024

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു.കാർ യാത്രക്കാരിൽ ഒരാൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.നാല് പേരാണ് കാറിലുണ്ടായിരുന്നത്.ഇടുക്കി രജിസ്ട്രേഷനിലുള്ള കാറാണ് രാജകുമാരിനിന്നും വന്നവരാണ് അപകടത്തിൽപ്പെട്ടത്.വലിയ മരത്തിന്റെ കടഭാഗമാണ് കാറിന് മുകളിൽ പതിച്ചത്.കാർ പൂർണ്ണമായി മരത്തിനടിയിൽപ്പെട്ട് രിഞ്ഞമർന്നു.മണിക്കൂറുകൾനീണ്ട ശ്രമത്തിനൊടുവിലാണ് യാത്രക്കാരെ പുറത്തെടുക്കാനായത്.ഫയർഫോഴ്സും നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്ര്ക്കാരും ചേർന്നാണ് രക്ഷാദൗത്യം നടത്തിയത്.ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.ബസിലും വീണിരുന്നു.ബസ് ഭാഗീകമായി
തകർന്നിട്ടുണ്ട്.യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്.ഇതുവഴിയുള്ള ഗതാഗതം പൂർണ്ണായി നിലച്ചു.

24/06/2024

ചിറ്റാർ : വീടും വസ്തുവും നിയമക്കുരുക്കിൽ. എന്ത് ചെയ്യണം എന്നറിയാതെ ചിറ്റാറിൽ ഒരു കുടുംബം..

നമ്മുടെ വയ്യാറ്റുപുഴ /Nammude Vayyattupuzha

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം
20/11/2023

കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം

20/11/2023

Address

Vayyattupuzha

689663

Alerts

Be the first to know and let us send you an email when നമ്മുടെ വയ്യാറ്റുപുഴ /Nammude Vayyattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Convenience Store?

Share